22 January 2026, Thursday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

കട്ടപ്പന ഇരട്ടക്കൊല: മൊഴി മാറ്റിപ്പറഞ്ഞ് പ്രതി, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ

Janayugom Webdesk
ഇടുക്കി
March 11, 2024 9:28 am

കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. മുഖ്യപ്രതി നിതീഷ് മൊഴി മാറ്റി പറയുന്നത് വെല്ലുവിളിയാകുകയാണ്. കുഞ്ഞിന്റെ മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു ആദ്യം നൽകിയ മൊഴി. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ നേരിൽ കണ്ട് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

2016 ജൂലൈയിലാണ് കുഞ്ഞിന്റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചാണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: kat­tap­pana twin murder
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.