
കവളങ്ങാട് കക്കടാശ്ശേരി-കാളിയാർ റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ സ്വദേശി ബിജുവിന് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. മുവാറ്റുപുഴ ഭാഗത്തു നിന്നുവന്ന ശ്രീക്കുട്ടി ബസും എതിർദിശയിയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടക്കുകയായിരുന്നു. മരിച്ച സ്ത്രിയുടെ മകളും ഓട്ടോ ഡ്രൈവറും ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.