25 January 2026, Sunday

കവരത്തി ജില്ലാ ജഡ്ജി കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക

Janayugom Webdesk
March 28, 2023 7:49 pm

ജില്ലാ ജഡ്ജി ചേംബറിലേക്ക് വിളിപ്പിച്ച് കടന്നുപിടിച്ചുവെന്ന പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെയാണ് ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷക പരാതി നൽകിയത്.

പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.

മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജിയുടെ സമീപനം തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.

 

Eng­lish Sam­mury: Woman Lawyer’s Com­plaint Against Kavarathy Dis­trict Judge

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.