
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്ന് (തിങ്കളാഴ്ച) രാവിലെ 8.45 ന് തുമ്പ സെന്‍സേവിയേഴ്സ് കെ സി എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ന് മുതല്‍ മെയ് 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ് ടൂര്‍ണ്ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ താരങ്ങളായ സജന സജീവന്‍, നജ്ല സി എം സി എന്നിവര്‍ വിവിധ ടീമുകളിലായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും.
ടീമുകള്‍: കെസിഎ ആംബര്‍ (ക്യാപ്റ്റന്‍ — സജന സജീവന്‍), കെസിഎ സഫയര്‍ ( ക്യാപ്റ്റന്‍ — അക്ഷയ എ), കെസിഎ എംറാള്‍ (ക്യാപ്റ്റന്‍ — നജ്ല സി എം സി), കെസിഎ റൂബി ( ക്യാപ്റ്റന്‍ — ദൃശ്യ ഐ വി), കെസിഎ പേള്‍ (ക്യാപ്റ്റന്‍ — ഷാനി ടി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.