5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ലോക ചാമ്പ്യന്മാർക്ക് സ്വീകരണമൊരുക്കി കെസിഎ

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 10:00 pm

ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേല്പ്. ഇന്ത്യ‑ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ കെ രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ റാണ, അമൻ ജോത് കൗർ, അരുന്ധതി റെഡ്‌ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ചാമരി അട്ടപ്പട്ടുവാണ്‌ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.