4 March 2026, Wednesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 26, 2026
February 25, 2026
February 24, 2026
February 24, 2026
February 21, 2026

കെസിഎല്‍ സൗഹൃദ മത്സരം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
August 15, 2025 4:16 pm

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. സഞ്ജു സാംസണ്‍ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍ എം, അഖിന്‍ സത്താര്‍ എന്നിവര്‍ അണിനിരക്കും. സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഏഥന്‍ ആപ്പിള്‍ ടോം, നിധീഷ് എം ഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെഎം, എസ് മിഥുന്‍, വിനോദ് കുമാര്‍ സി വി, സച്ചിന്‍ സുരേഷ് എന്നിവരാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.