22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

രാജ്യം5ട്രില്യണ്‍ ഡോളര്‍ കൈവരിക്കുമെന്ന മോഡിയുടെ അഭിപ്രായം തമാശ വിഡ്ഢിത്തമെന്ന് കെസിആര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 13, 2023 4:24 pm

ഇന്ത്യ 5ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതിമോഹമായ ലക്ഷ്യത്തെ തമാശ, വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ലക്ഷ്യം ഇതിലും വലുതായിരിക്കണമായിരുന്നു.

പാർലമെന്റിൽ അദാനി വിഷയത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും പറയുമെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ജനങ്ങൾ നിരാശരായെന്ന് സംസ്ഥാന നിയമസഭയിൽ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി കെസിആർ അഭിപ്രായപ്പെട്ടു

കോണ്‍ഗ്രസ് ഭരണകാലത്ത് ലൈസൻസ് രാജ് നിലനിന്നിരുന്നെങ്കിൽ ഇപ്പോഴത്തെ സർക്കാരിൽഅത് സൈലൻസ് രാജ് ആണെന്ന് ഒരു അന്താരാഷ്ട്ര മാസികയിലെ ലേഖനത്തെപരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ ലക്ഷ്യമെങ്കിലും വലുതായിരിക്കണം. 

നമ്മൾ സ്വപ്നം കാണാൻ ധൈര്യപ്പെടണം. ആ 5 ട്രില്യൺ സാമ്പത്തിക ലക്ഷ്യം തന്നെ വളരെ കുറവാണ്, അതിൽ 3.5 ട്രില്യൺ യുഎസ് ഡോളർ മാത്രമാണ് നേടിയത്,കെസിആർ പറഞ്ഞു.എൻഡിഎ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ അനന്തമായ സ്വകാര്യവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച കെസിആർ, നഷ്ടങ്ങളുടെ സാമൂഹികവൽക്കരണവും ലാഭത്തിന്റെ സ്വകാര്യവൽക്കരണവുമാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് തോന്നുന്ന്തായി കെസിആര്‍ അഭിപ്രായപ്പെട്ടു

എൻഡിഎ ഭരണത്തിൽ 20 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്ന് കെസിആർ അവകാശപ്പെട്ടു.പുതിയ ട്രെയിൻ വരുമ്പോഴെല്ലാം വന്ദേ ഭാരത് എക്‌സ്പ്രസ് പുറത്തിറക്കിയ മോഡിയെ പരിഹസിച്ച മുഖ്യമന്ത്രി, രാജധാനി എക്‌സ്പ്രസ് പോലുള്ള മികച്ച ട്രെയിനുകൾ രാജ്യത്ത് ഉണ്ടെന്നും പറഞ്ഞു.കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടി, രാജ്യത്ത് സംസ്ഥാനങ്ങള്‍ തമ്മില്‍ ജലത്തിന്‍റെ പേരില്‍ നടത്തുന്ന പോര് . എന്തുകൊണ്ടാണെന്നും റാവു ചോദിച്ചു.

Eng­lish Summary:
KCR says that Mod­i’s com­ment that the coun­try will reach 5 tril­lion dol­lars is a joke and nonsense

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.