26 December 2025, Friday

Related news

December 26, 2025
December 22, 2025
November 26, 2025
September 29, 2025
September 25, 2025
September 21, 2025
September 12, 2025
September 10, 2025
August 29, 2025
July 31, 2025

കെ ഇ @ 84 ; ഡി രാജ പങ്കെടുക്കും

Janayugom Webdesk
പാലക്കാട്
August 10, 2023 8:33 am

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിന്റെയും നേതൃനിരയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ ഇന്ന് ശതാഭിഷിക്തനാവുന്നു. കെഇയുടെ ജന്മദിനാഘോഷം കെ ഇ @ 84 ഇന്ന് രാവിലെ 11 മുതല്‍ വടക്കഞ്ചേരി മുടപ്പല്ലൂര്‍ റോഡിലെ തേവര്‍ക്കാട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും ഉള്‍പ്പെടെ സാമൂഹ്യ‑രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 1956ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1962–64 കാലഘട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. എന്നാൽ, കമ്മ്യൂണിസ്റ്റായതിനാൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 1996 മുതൽ 2001 വരെ സംസ്ഥാന റവന്യു മന്ത്രിയായും 2006 മുതൽ 2012 വരെ രാജ്യസഭാംഗമായും ഏറെക്കാലം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും മൂന്ന് തവണ നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: KE @ 84 ; D Raja will attend
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.