1 January 2026, Thursday

Related news

December 23, 2025
December 2, 2025
December 1, 2025
November 22, 2025
October 16, 2025
October 4, 2025
September 16, 2025
September 4, 2025
August 9, 2025
August 7, 2025

സെല്‍ഫി എടുക്കുന്നതിനിടെ കേദാര്‍നാഥ് തീര്‍ഥാടകന്‍ പുഴയില്‍ വീണു; വീഡിയോ

Janayugom Webdesk
ഡെറാഡൂണ്‍
September 5, 2023 7:03 pm

കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മന്ദാകിനി നദിയില്‍ വീണ തീര്‍ഥാടകനെ രക്ഷിച്ചു. സെല്‍ഫി എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് നദിയില്‍ വീഴുകയായിരുന്നു. പാറയില്‍ പിടിച്ചുകിടന്ന തീര്‍ഥാടകനെ നാട്ടുകാരാണ് രക്ഷിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. മന്ദാകിനി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് തീര്‍ഥാടകന്‍ വെള്ളത്തിലേക്ക് വീണത്.

ക്ഷേത്രത്തിലേക്കുള്ള പഴയ കാല്‍നട പാതയിലാണ് പാലം. നാട്ടുകാരും സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ സേനയും ചേര്‍ന്നാണ് തീര്‍ഥാടകനെ രക്ഷിച്ചത്. രക്ഷിക്കണെ എന്ന നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. തീര്‍ഥാടകന് നിസാര പരിക്ക് മാത്രമാണ് സംഭവിച്ചത്.

Eng­lish Summary:Kedarnath pil­grim falls from bridge into riv­er while tak­ing self­ie; Video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.