
കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി .സംസ്ഥാനത്തിന് പ്രോസ്പെക്ടസിൽ എപ്പോൾ വേണമെങ്കിലും മാറ്റംവരുത്താൻ അധികാരമുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണൻ വാദിച്ചു.
കേരളം വിദഗ്ധ സമിതിക്ക് രൂപം നൽകിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സംസ്ഥാന സിലബസുകാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിശദമായ വാദം ബുധനാഴ്ച കേൾക്കാമെന്ന് കോടതി അറിയിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലന്നും അപ്പീലിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾ പറഞ്ഞിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്‌ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാർഥികൾ ചേർന്നുനൽകിയ അപ്പീലിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.