
കേരള എന്‍ജിനിയറിംങ്, ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എന്നട്രന്‍സ് (കീം) പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു .സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.