20 May 2024, Monday

Related news

May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 9, 2024

കെഎസ്ആർടിസി പണിമുടക്ക് പൂർണം

Janayugom Webdesk
തിരുവനന്തപുരം
November 6, 2021 10:24 pm

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ രണ്ടുദിവസത്തെ പണി മുടക്ക് പൂർണം. പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ ജീവനക്കാർക്കെതിരെ മാനേജുമെന്റ് ഭീഷണി മുഴക്കിയെങ്കിലും 7.4 ശതമാനം ബസുകൾ മാത്രമാണ് സർവീസിന് ഇറക്കാനായത്. എഐടിയുസി, ഐഎൻടിയുസി, ഡ്രൈവേഴ്സ് യൂണിയൻ എന്നീ സംഘടനകള്‍ പരസ്യമായി പ്രഖ്യാപിച്ച പണിമുടക്കിന് മറ്റു സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കേരളത്തിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ച് അണിചേർന്നതോടെ 92.6 ശതമാനം സർവീസുകൾ ഇന്നലെയും മുടങ്ങി. പ്രധാന നഗരങ്ങളിലെ ഏതാനും ബസുകൾ സർവീസുകൾ മാത്രമാണ് കോർപ്പറേഷന് നടത്തായനായത്. പ്രതിദിനം ശരാശരി 3,600 സർവീസുകളുളള കെഎസ്ആർടിസിക്ക് പണിമുടക്കിന്റെ രണ്ടാം ദിനം നിരത്തിലിറക്കാനായത് 268 ബസുകൾ മാത്രമായിരുന്നു. ജോലിക്കെത്തുന്ന ജീവനക്കാരെ വെച്ച് പരമാവധി സർവീസ് നടത്താൻ മാനേജുമെന്റ് പരമാവധി ശ്രമം നടത്തിയെങ്കിലും ജീവനക്കാരുടെ നിസ്സഹകരണം മൂലം ദീർഘദൂര സർവീസുകളും ഗ്രാമങ്ങളിലേക്കുള്ള സർവീസുകളും പൂർണമായി മുടങ്ങി. 2016 ൽ കാലവധി അവസാനിച്ച ശമ്പള പരിഷ്കരണ കരാർ പുതുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പണിമുടക്കിന്റെ രണ്ടുദിവസത്തെ ആകെ നഷ്ടം ഒമ്പതുകോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. പണിമുടക്കിയ ആദ്യദിവസം മാത്രം കെ എസ് ആർ ടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയായിരുന്നു. 4,42,63,043 രൂപയായിരുന്നു പൂർണമായി സർവീസ് നടത്തിയ നാലാം തീയതിയിലെ വരുമാനം. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി.

eng­lish sum­ma­ry:KSRTC strike complete

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.