19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024

ഇന്ദിരാഗാന്ധിയെ പോലെ നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നതായി കെജ്രിവാൾ

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 3:44 pm

ഇന്ദിരാഗാന്ധിയെപോലെ തന്നെയാണ് നരേന്ദ്രമോഡിയും പ്രവര്‍ത്തിക്കുന്നതെന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ്കെജിരിവാള്‍. അഭിപ്രായപ്പെട്ടു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് അവര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരിച്ചിരുന്നത് അതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോഡിയെ കടന്നാക്രമിച്ച് കെജ്രിവാളിന്‍റെ പരാമാര്‍ശം വന്നത്. രാജ്യത്ത് അടിയന്തരാവസ്ഥകാലത്തിന് സമാനമായ സാഹചര്യമാണുളളതെന്നു പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ഭരത് വാജ് പറഞ്ഞിരുന്നു.

പിന്നാലെയാണ് കെജിരിവാള്‍ ഇന്ദിരാഗന്ധിയോട് സാമ്യപ്പെടുത്തി മോഡിയെവിമര്‍ശിച്ചു രംഗത്തു വന്നത്. സിസോദിയ അടുത്ത ദിവസം ബിജെപിയില്‍ ചേരുമെന്നു പറഞ്ഞാല്‍ അദ്ദേഹത്തെ വെറുതെ വിടുമെന്നും കെജ്രിവാൾ അഭിപ്രായ്പപെട്ടു

Eng­lish Summary:
Kejiri­w­al says Naren­dra Modi is act­ing like Indi­ra Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.