ഏഴ് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിടാനായി ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍.ഡല്‍ഹിയില്‍ ബിജെപി ഓപ്പറേഷന്‍ താമര നടത്തുകയാണെന്നും കെജിരിവാള്‍ ആരോപിച്ചു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏതുതരത്തിലുള്ള മാര്‍ഗവും സ്വീകരിക്കുകയാണ് ബിജെപിയെന്നുംകെജിരിവാള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ സംസ്ഥാനങ്ങളില്‍ഭരണമുറപ്പിക്കാനായി ബിജെപി നടത്തുന്ന ശ്രമങ്ങളുടെഭാഗമായാണ് ഡല്‍ഹിയിലും ഓപ്പറേഷന്‍ താമര നടത്തുന്നത് .തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശേഷം സർക്കാരിനെ താഴെയിറക്കുമെന്നും അതുകൊണ്ട് ബിജെപിയിലേക്ക് വരാനും എംഎൽഎമാരെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഡൽഹിയിലെ ജനങ്ങൾക്ക് ആംആദ്മിയിൽ വിശ്വാസമുള്ളതിനാൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും അതിനാലാണ് വ്യാജ മദ്യനയക്കേസ് ഉൾപ്പെടെയുള്ള കേസുകൾ കൊണ്ടുവന്ന് സർക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ കുറിച്ചു. അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ മറ്റുപല മാർഗങ്ങളിൽ കൂടെയും ബിജെപി അധികാരത്തിൽ വരാൽ ശ്രമിക്കുന്നതാണ് ഓപ്പറേഷൻ താമരയെന്നും മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണമാണെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.
English Summary:
Kejiriwal says that BJP is carrying out operation lotus, in Delhi
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.