19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024

ജനങ്ങളുടെ ആരോഗ്യം പ്രഥമപരിഗണന: ഇഡി കസ്റ്റഡിയില്‍ തുടരവെ വീണ്ടും ഉത്തരവിറക്കി കെജ്‌രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2024 3:11 pm

ജനങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും കെജ്‌രിവാള്‍ വീണ്ടും ഉത്തരവിറക്കി. ആരോഗ്യവകുപ്പിനാണ് ഇ ഡി കസ്റ്റഡിയില്‍നിന്ന് അദ്ദേഹം രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയാണെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ട്. താന്‍ ജയിലിലായതിനാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഷ്ടപ്പെടരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു. അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Eng­lish Sum­ma­ry: Kejri­w­al issued anoth­er order while remain­ing in ED custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.