22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്; സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2024 4:07 pm

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഉറപ്പ് നല്‍കണമെന്ന് സുപ്രീംകോടതി. നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് കെജ്രിവാള്‍ കോടതിക്ക് ഉറപ്പ് നല്‍കി. അതിനിടെ, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഫയലുകളില്‍ ഒപ്പിട്ടില്ലെന്ന കാരണത്താല്‍ ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് കോടതി ഉറപ്പ് നല്‍കണമെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് നിരീക്ഷണം. ജസ്റ്റിസുമാര സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.

കെജ്രിവാള്‍ ഒരു സ്ഥിരം കുറ്റവാളി അല്ലെന്നും സമൂഹത്തിന് ഭീഷണിയായ ആളല്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. വാദം കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച റിട്ട് ഹരജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ ഒമ്പതിന് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 29ന് കേസ് പരിഗണിച്ച സുപ്രീം കോടതി കെജ്രിവാളിനെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്ത സാഹചര്യം വിശദീകരിക്കണമെന്ന് കാട്ടി ഇ.ഡിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മെയ് മൂന്നിന് വിശദീകരണം നല്‍കണമെന്നാണ് കോടതി പറഞ്ഞത്.അതിനിടെ, കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിറക്കി. മെയ് 20 വരെയാണ് നീട്ടിയത്.

Eng­lish Summary:
Kejri­w­al not to per­form offi­cial duties of Chief Min­is­ter if released on bail; Supreme Court

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.