കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്നതിന് അഡാനി ഗ്രൂപ്പുമായി ഉണ്ടായിരുന്ന കരാര്‍ റദ്ദാക്കി കെനിയന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കെനിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെനിയന്‍ ഇലക്ട്രിക്കല്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡും അഡാനി എനര്‍ജി സൊലുഷന്‍സുമായുള്ള 30 വര്‍ഷത്തെ കരാറാണ് ഹൈക്കോടതി റദ്ദാക്കിയത്. കരാറിനെ ചോദ്യംചെയ്ത് കെനിയന്‍ ലോ സൊസൈറ്റിയാണ് കോടതിയെ സമീപിച്ചത്.
നേരത്തേ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അഡാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതും ഹൈക്കോടതി തടയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.