21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 19, 2025

‘ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി’; പക്ഷിലോകത്തിലെ വൈവിധ്യത്തിലേക്ക് കേരളത്തിൽ ഒരിനം കൂടി

Janayugom Webdesk
കോഴിക്കോട്
November 20, 2023 8:22 am

പക്ഷിലോകത്തിലെ വൈവിധ്യത്തിലേക്ക് കേരളത്തില്‍ ഒരിനംകൂടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ പൊൻകുന്ന് മലയിലാണ് ‘ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി’ (വൈറ്റ്-ത്രോട്ടഡ് നീഡിൽ ടെയിൽ) എന്ന ഇനത്തെ കണ്ടെത്തിയത്. ഇതോടെ കേരളത്തിൽ കണ്ടെത്തിയ പക്ഷി ഇനങ്ങളുടെ എണ്ണം 554 ആയി. പക്ഷി നിരീക്ഷകരായ ടി കെ സനുരാജ്, എൻ യദു പ്രസാദ് എന്നിവരാണ് പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ചിത്രങ്ങൾ പകർത്തിയതും. പൊൻകുന്ന് മലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പുൽമേടുകൾക്ക് മുകളിലായാണ് ഈ വിഭാഗത്തിലെ രണ്ട് പക്ഷികളെ കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരായ സത്യൻ മേപ്പയൂർ, ജെ പ്രവീൺ, അശ്വിൻ വിശ്വനാഥൻ എന്നിവർ ചിത്രങ്ങൾ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു.

നന്മണ്ട സ്വദേശിയായ ടി കെ സനുരാജും പാലാഴി സ്വശിയായ എൻ യദു പ്രസാദും കഴിഞ്ഞ നാല് വർഷമായി പക്ഷികളെക്കുറിച്ചുള്ള പഠനത്തിലാണ്. ഇന്ത്യയുടെ വടക്കും, വടക്ക് കിഴക്കൻ മേഖലകളിലും ഇവയെ കാണാറുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. സ്വിഫ്റ്റ് ഇനത്തിൽപ്പെടുന്ന ദേശാടന സ്വഭാവമുള്ള പക്ഷിയാണിത്. ഇവയ്ക്ക് നമ്മുടെ നാട്ടിലെ മലനിരകളിൽ സാധാരണമായി കാണപ്പെടുന്ന വലിയ മുൾവാലൻ ശരപ്പക്ഷി (ബ്രൗൺ‑ബാക്ക്ഡ് നീഡിൽ ടെയിൽ) യുമായി സാദ്യശ്യം തോന്നും. എന്നാൽ കണ്ഠത്തിലെ വെളുത്തനിറം, നെറ്റിയിലെ വെളുത്തനിറം, കൊക്കിനും കണ്ണിനുമിടയിലെ ഇരുണ്ടനിറം, ഇളംചാരനിറത്തിലുള്ള മുകൾഭാഗം, ചിറകിന്റെ മുകൾ ഭാഗത്തെ നീലകലർന്ന നിറം എന്നിവയെല്ലാം വ്യത്യസ്തമാണ്.

മധ്യ സൈബീരിയയുടെ കിഴക്കുമുതൽ സഖാലിൻ, കുറിൽ ദ്വീപുകൾ വരെയും വടക്കൻ, കിഴക്കൻ മംഗോളിയ, വടക്കുകിഴക്കൻ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു. പ്രജനന ശേഷം ശൈത്യകാലങ്ങളിൽ തെക്കൻ ന്യൂ ഗിനിയ, കിഴക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നു. ദീർഘദൂര ദേശാടകരായ ഇവ ഏത് സങ്കീർണമായ കാലാവസ്ഥയിലും ദേശാടന വഴി കണ്ടെത്തുന്നവയാണെന്നതാണ് പ്രത്യേകത. കേരളത്തിലെ ‘പരുന്തുകളുടെ പറുദീസ’യാണ് പൊൻകുന്ന് മല. ഇതിനോടകം ഇവിടെ 184 ഓളം ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Ker­ala adds anoth­er species to the diver­si­ty of the bird world
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.