21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

കേരളത്തിലെ കാർഷിക ഉല്പന്നങ്ങൾ ഇനി ആകർഷകമായ പാക്കിങ്ങില്‍

Janayugom Webdesk
തിരുവനന്തപുരം
February 27, 2023 11:21 pm

സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉല്പന്നങ്ങൾ ആകർഷകമായ പാക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പുവച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ച് കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡയറക്ടർ ആർ കെ മിശ്ര ഐആർഎസും സംസ്ഥാന സർക്കാരിന് വേണ്ടി സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യനുമാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.
വൈഗയില്‍ പങ്കെടുക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങള്‍ കേരളവുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഉല്പന്നങ്ങള്‍ ഇവിടേക്ക് നല്‍കാനും ഇവിടെ നിന്ന് വാങ്ങാനും സമ്മതമറിയിച്ചിട്ടുണ്ട്. 

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വലിയ മുന്നേറ്റത്തിന് വൈഗ വേദിയായി തീരുമെന്നും വൈഗയുടെ തുടര്‍ പ്രവര്‍ത്തനമായി എല്ലാ ജില്ലകളിലും വൈഗ റിസോഴ്സ് സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗയോടനുബന്ധിച്ച് കൃഷി വകുപ്പ് തയ്യാറാക്കിയ 31 കാര്‍ഷിക സംരംഭങ്ങള്‍ക്ക് കാനറാ ബാങ്ക് വായ്പ നല്‍കും. വൈഗയുടെ ഏറ്റവും പ്രധാന ആകർഷണമാണ് ഡിപിആർ ക്ലിനിക്ക്. ഓൺലൈനായി രജിസ്റ്റർ ചെയ്ത 118 അപേക്ഷകളിൽ നിന്ന് ഇന്റർവ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങൾ തെരഞ്ഞെടുത്തു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 50 ഡിപിആര്‍ വൈഗയുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതുവരെ 46 എണ്ണം പൂര്‍ത്തിയാക്കി. ഇവയില്‍ 31 സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള സന്നദ്ധതയാണ് കാനറാ ബാങ്ക് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംരംഭകരിൽ നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ധ സമിതി വിശകലനം ചെയ്ത് ഡിപിആർ തയ്യാറാക്കുന്നതിനോടൊപ്പം സർക്കാർ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത് പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങൾ സംരംഭങ്ങൾക്ക് ലഭിക്കാനും ഡിപിആർ ക്ലിനിക്കിലൂടെ സാധിക്കും. മാർച്ച് ഒന്ന് മുതല്‍ ഡിപിആറുകൾക്ക് അന്തിമ രൂപം നൽകുകയും തുടർന്ന് സംരംഭകർക്ക് കൈമാറുകയും ചെയ്യും. 20 കോടിയിലധികം രൂപയുടെ വിശദമായ പദ്ധതി രേഖകളാണ് തയ്യാറാകുന്നത്. 

Eng­lish Sum­ma­ry: Ker­ala agri­cul­tur­al prod­ucts now in attrac­tive packaging

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.