പുതുക്കിയ ഭരണാനുമതി
കാസര്‍കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ — എടപ്പറമ്പ റോഡ് സ്ട്രച്ചില്‍ ബേത്തുപ്പാറ — പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നല്‍കും. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയില്‍ വ്യത്യാസം വരാതെയാകും ഇത്.
കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കും
കണ്ണൂര്‍ പിണറായി വില്ലേജില്‍ എഡ്യൂക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന് (കിന്‍ഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കും. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തില്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.
തത്വത്തിൽ അനുമതി
തിരുവനന്തപുരം വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെസ്റ്റ്കോസ്റ്റ് കനാലിന്‍റെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമ്മാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാൻ തത്വത്തിൽ അനുമതി നൽകും. ക്വിൽ തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട് പ്രകാരമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.