
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സമര നാടകം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് അതിരുകടന്ന പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. അൻവർ സാദത്ത് എംഎല്‍എ സ്പീക്കറുടെ ചേമ്പറില്‍ കയറാനും ശ്രമിച്ചു.
തുടർന്ന് വാച്ച് ആന്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ നടപടികളോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.