നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതോടെ സഭ താല്‍കാലിമായി നിർത്തിവച്ചു.നിയമസഭക്കുള്ളില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന ആരോപണം ഉയര്‍ത്തിയാണ് ഇന്ന് പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യാത്തരവേള തടസപ്പെടുത്താനാണ് തിങ്കളാഴ്ച പതിപക്ഷം ശ്രമിച്ചത്.
രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഉന്നയിക്കുന്നത് അതിനാല്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പല തവണ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചെയറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കി സഭ പ്രക്ഷുബ്ധമാക്കി അടിസ്ഥാന വിഭാഗങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചു. 1 മണിക്ക് കാര്യോപദേശക സമിതി ചേരുമെന്നും സ്പീക്കര്‍ അറിയിച്ചു.
English Summary: kerala assembly clash opposition protest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.