പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
ബജറ്റ് സമ്മേളനത്തിന്റെ നടപടിക്രമമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനവും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് സമര്‍പ്പണവുമെല്ലാം. എന്നാല്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഏതാനും മാധ്യമങ്ങള്‍, നിയമസഭാ സമ്മേളനത്തില്‍ ഇത്തവണ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നേരത്തെ തന്നെ നയപ്രഖ്യാപനമുള്‍പ്പെടെ നപടികള്‍ പൊതുഭരണവകുപ്പ് ആരംഭിക്കുകയും അത് പത്രധാരാ പൊതുജനങ്ങളെ അറിയിക്കുകയും ചയ്തു. ഇതൊന്നും ചെവികൊള്ളാതെയാണ് നിയമം മനസിലാക്കാതെയുള്ള ചില ചാനലുകളുടെ വാര്‍ത്താപ്രചാരണം.
എന്നാല്‍, ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പ് ചര്‍ച്ചചെയ്യാന്‍ ഇന്നും മന്ത്രസഭായോഗത്തിന്റെ തുടര്‍ച്ച തീരുമാനിച്ചിരുന്നു. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തീരുന്നു, ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കും എന്ന നിലയിലായി പുതിയ വാര്‍ത്ത. മന്ത്രിസഭാ ശുപാര്‍ശപ്രകാരം നിയമസഭ വിളിച്ചുചേര്‍ക്കുകയും ബജറ്റുപോലെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന നയങ്ങള്‍ സമാജികര്‍ക്ക് മുന്നില്‍ വായിക്കുന്നതിനുമുള്ള ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന് മുമ്പ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നു. ഇത് നിയമവൃത്തങ്ങളിലടക്കം ഏറെ ചര്‍ച്ചയാവുകയും ജനങ്ങളുടെ അമര്‍ഷത്തിന് കാരണമാവുകയും ചെയ്തു. പിന്നീട് ഒപ്പുവയ്ക്കുകയും സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിയും വന്നു. ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങളിലെ കുബുദ്ധിയില്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന് നിരവധി തവണ വിനയായിട്ടുണ്ട്.
English Sammury: 15th kerala legislative assembly’s 8th budget session 2023 starts from january 23rd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.