14 December 2025, Sunday

Related news

August 16, 2025
April 14, 2025
September 18, 2024
September 3, 2024
July 31, 2024
July 17, 2024
February 7, 2024
October 1, 2023
July 18, 2023
May 5, 2023

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായി കേരള അസോസിയേഷൻ കുവൈറ്റ് മുഖമുഖം പരിപാടി സംഘടിപ്പിച്ചു

Janayugom Webdesk
കുവൈത്ത് സിറ്റി
October 1, 2023 7:57 pm

ഹൃസ്വ സന്ദർശനത്തിനു കുവൈറ്റിൽ എത്തിയ കേരളാ നിയമസഭയുടെ  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മായി കേരളാ അസോസിയേഷൻ മുഖമുഖം പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ നിലവിലെ വിവിധ രാഷ്ട്രിയ വിഷയങ്ങളെ കുറിച്ചും പ്രവാസികൾ ബുദ്ധിമുട്ടുകളെ കുറിച്ചും കുവൈറ്റിലെ മലയാളീ മാധ്യമ പ്രവർത്തകരും വിവിധ സമൂഹിക സംസ്കാരിക സംഘടനാ പ്രധിനിധികളും പരിപാടിയിൽ പങ്കെടുത്തു.

പ്രതിനിധികളുടെ ചോദ്യങ്ങൾക്ക്  ചിറ്റയം ഗോപകുമാർ മറുപടി നൽകി. കൂടാതെ കേരളാ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടുന്ന വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടക്കുവാൻ ശ്രമിക്കുമെന്നും അറിയിച്ചു.
തുടർന്ന് കേരള അസോസിയേഷന്റെ 11 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2024’ ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ഡെപ്യൂട്ടി സ്പീക്കറും ഫിലിം ഫെസ്റ്റിവൽ കൺവീനർ വിനോദ് വലൂപറമ്പിലും ചേർന്ന് പ്രകാശനം ചെയ്തു.2024 ജനുവരി 12 നാണ് 11 മത് നോട്ടം ഫെസ്റ്റിവൽ അരങ്ങേറുന്നത്

കേരള അസോസിയേഷൻ ജനറൽ കോർഡിനേറ്റർ പ്രവീൺ നന്തിലത്ത്, ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് എന്നിവർ വേദിയിൽ സന്നിഹിതർ ആയിരുന്നു. ബൈജു തോമസ്,ഷാജി രഘുവരൻ, ഷംനാദ് സഹീദ്, അമൃത് സെൻ, അനിൽ കെ ജി , അരീഷ് രാഘവൻ ഷാഹിൻ ചിറയിൻകീഴ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Eng­lish Sum­ma­ry: Ker­ala Asso­ci­a­tion Kuwait orga­nized mukha mukham pro­gram with Chit­tayam Gopakumar
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.