26 February 2026, Thursday

Related news

February 19, 2026
October 31, 2025
May 21, 2025
March 17, 2025
December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024

കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 17, 2025 9:57 pm

സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരവിതരണം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്കാരം പ്രൊഫ. എം കെ സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. സയൻസ്, എൻജിനീയറിങ് വിഭാഗത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള ജ്യോതി പുരസ്കാരം മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള പ്രഭ പുരസ്കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാമേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി കെ ജയകുമാറിനും കാലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവനവിഭാഗത്തിൽ ആശാവർക്കറായ ഷൈജ ബേബിക്കും വ്യവസായ വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വി കെ മാത്യൂസിനും കേരള ശ്രീ പുരസ്‌കാരങ്ങള്‍ നൽകി.

കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേരള ശ്രീ പുരസ്കാരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്നി ചാരുലത ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, വീണാ ജോർജ്, ഒ ആർ കേളു, വി എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ, എംഎൽഎമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.