20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

കേരളത്തില്‍ ഇന്ന് ബലി പെരുന്നാൾ

Janayugom Webdesk
കോഴിക്കോട്
June 29, 2023 8:28 am

തുല്യതയില്ലാത്ത ത്യാഗത്തിന്റെ സ്മരണയിൽ കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ. ഇന്നലെ മഗ്‌രിബ് നിസ്കാരത്തോടെ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികൾ ഉയർന്നു. ഇന്ന് രാവിലെ പള്ളികളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നിസ്കാരത്തിന് ശേഷം ശ്രേഷ്ഠമായ ബലി കർമം നടക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സന്ദർശനവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും പെരുന്നാളിന്റെ സവിശേഷതയാണ്. ഹാജിമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിശ്വാസികൾ ഇന്നലെ അറഫാ നോമ്പെടുത്തു. പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് വിവിധ ഖാസിമാരും മതനേതാക്കളും നേരത്തെ അറിയിച്ചിരുന്നു.

eng­lish sum­ma­ry; ker­ala cel­e­brat­ing eid-al-adha today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.