
ആരോഗ്യ, കായിക രംഗത്തെ സഹകരണത്തിന്റെ ഭാഗമായി കേരളവും ക്യൂബയും ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ക്യൂബ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യൂലേരയും കായിക യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജും ധാരണാപത്രം ഒപ്പുവച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ക്യൂബ അംബാസഡറും ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും ധാരണാപത്രം കൈമാറി. ക്യൂബൻ ബോക്‌സിങ് പരിശീലകരുടെ സേവനം കേരളത്തിൽ ലഭ്യമാക്കും. കോഴിക്കോട് ആരംഭിക്കുന്ന സ്‌പോർട്‌സ് സയൻസ് സെന്ററിന് സാങ്കേതിക സഹായവും ഉറപ്പാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.