22 January 2026, Thursday

2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 7:43 pm

2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്കാരങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്.58 വിഭാഗങ്ങളിലായി 162 പുരസ്‌കാരങ്ങളാണ്‌ പ്രഖ്യാപിച്ചത്‌. ഫെലോഷിപ്പ്‌ 15000 രൂപയും പ്രശസ്‌തിപത്രവും ഫലകം അടങ്ങുന്നതാണ്‌ അവാർഡ്‌. ഗുരുപൂജ, ഗ്രന്ഥരചന,ഡോക്യുമെന്ററി എന്നിവയ്‌ക്ക്‌ 7500 രൂപയും യുവപ്രതിഭ, എംഎ ഫോക്‌ലോർ എന്നിവയ്‌ക്ക്‌ 5000 രൂപയുമാണ്‌ പുരസ്‌കാരം. ഡോ. ഗോവിന്ദവർമ്മ രാജ ചെയർമാനും ഡോ. വൈ വി കണ്ണൻ, ഡോ. ഹരികൃഷ്‌ണൻ നെത്തല്ലൂർ, എ വി അജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരനിർണയം നടത്തിയത്. വാർത്താസമ്മേളനത്തിൽ അക്കാദമി ചെയർമാൻ ഒ എസ്‌ ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി എ വി അജയകുമാർ എന്നിവരും പങ്കെടുത്തു. അതിസാധാരണക്കാരായ ഒന്നരലക്ഷത്തിലധികം കലാകാരന്മാർ ഫോക്‌ലോർ അക്കാദമിയുടെ നിരന്തര പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അക്കാദമികളിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കലാകാരന്മാർക്കുള്ള ചികിത്സാ ധനസഹായവും കുട്ടികൾക്കുള്ള കലാപഠനസഹായവും ഫോക്‌ലോർ അക്കാദമി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഫെലോഷിപ്പ്‌ –പി പി കരുണാകരൻ (പൂരക്കളി), സി മണി (കണ്യാർകളി), കെ വി കുഞ്ഞിരാമൻ (കോൽക്കളി), വാസുദേവൻ കെ (മുടിയാട്ട്‌), കെ കൃഷ്‌ണൻ (പൊറാട്ട്‌ നാടകം), എം ലക്ഷ്‌മണ പുലവർ (തോൽപ്പാവക്കൂത്ത്‌), കെ മൊയ്‌തുമാസ്‌റ്റർ (മാപ്പിളകല), ഗണേശൻ പറമ്പന്‍ (തെയ്യം), കെ ആർ കൊച്ചുനാരായണൻ (കളമെഴുത്ത്‌പാട്ട്), പ്രസന്നൻ എം എൻ ( അർജ്ജുനനൃത്തം), ഡോ. വേണുഗോപാലൻ എ കെ (കളരിപ്പയറ്റ്‌), കെ അശോക്‌കുമാർ (പടയണി), പ്രകാശ്‌ വള്ളംകുളം (നാടൻപാട്ട്‌).

ഗുരുപൂജ പുരസ്‌കാരം: കുഞ്ഞിരാമൻ കക്കോപ്രവൻ, അമ്പുകൂറ്റൂരൻ, യു കെ ബാല പണിക്കർ, ടി വി രവീന്ദ്രൻ (തെയ്യം), പാറയിൽ പുരുഷോത്തമൻ, കൊടക്കാരന്റെ ബാലൻ (പൂരക്കളി), പുരുഷോത്തമൻ ഗുരുക്കൾ (കളരിപ്പയറ്റ്‌), വി നാരായണൻ (കോൽക്കളി), എൽ സുബ്രഹ്‌മണ്യൻ (തോൽപ്പാവക്കൂത്ത്‌), മുഹമ്മദ്‌ അബ്ദുൾ ജലീൽ (മാപ്പിളപ്പാട്ട്‌), എം പി ഭാസ്‌കരൻ (മരക്കലപ്പാട്ട്‌), ഒ വി യശോദ (നാട്ടിപ്പാട്ട്‌), എൻ കെ സുരേന്ദ്രൻ (വാണിയക്കോലം).

ഫോക്‌ലോർ അവാർഡ്‌: വിജയൻ പെരിയമീങ്ങുന്നോൻ, കെ പി ഗോപി പണിക്കർ, പി സി മനോഹരൻ പണിക്കർ, എം കൃഷ്‌ണൻ പണിക്കർ, കെ വി ഗംഗാധരൻ നേണിക്കം, വി കണ്ണൻ എരമംഗലം, കുറുവാട്ട്‌ രവീന്ദ്രൻ, വി പി കണ്ണപ്പെരുവണ്ണാൻ, പത്മനാഭൻ (പപ്പൻ കുണ്ടോറൻ), കെ ഹരീഷ്‌(തെയ്യം), ടി എസ്‌ ശശിധരകുറുപ്പ്(പടയണി), കെ എൻ മണി കാവുങ്കൽ, എസ്‌ വിജു, ടി എസ്‌ ശ്രീജിത്ത്, കെ കെ സുനിൽകുമാർ, എം എം ഗോപകുമാർ (പടയണി), വി കെ രവീന്ദ്രൻ ഗുരുക്കൾ, വി കെ ഹമീദ്‌ ഗുരുക്കൾ, ഫിലോമിന മാനുവൽ, പ്രേമൻ ഗുരുക്കൾ, ടി പി വിജു, കെ പി കൃഷ്‌ണദാസ്‌ ഗുരുക്കൾ (കളരിപ്പയറ്റ്‌), ഇ പി ചന്ദ്രൻ, അബ്ദുൾ മജീദ്‌ പനങ്ങാട്‌, എ ജയപ്രകാശ്‌ അന്നൂർ, കാളംഞ്ചേരിയിൽ മുഹമ്മദ്‌ സലീം (കോൽക്കളി), എൻ ജനാർദനൻ, തായത്ത്‌ വീട്ടിൽ മാധവൻ പണിക്കർ, പനക്ക‍ൂൽ കൃഷ്‌ണൻ (പൂരക്കളി), കെ കെ സദാനന്ദൻ, വി എ ലതീവ്‌, കെ സി ജയരാമൻ, സുമേഷ്‌ നാരായണൻ, അജീഷ്‌ മുചുകുന്ന്‌, വി എ ബിജു (നാടൻപാട്ട്‌), ഹസൻ നെടിയനാട്‌, റഹ്മാൻ വാഴക്കാട്‌, ഇന്ദിര ജോയ്‌(മാപ്പിളപ്പാട്ട്‌).

ടി പി അബ്ബാസ്‌(മാപ്പിളകല), പി സോമസുന്ദരൻ, പി എൻ രവീന്ദ്രനാഥൻ, പി ജി ഗിരിജാവല്ലഭൻ (കണ്യാർകളി), കെ ഉണ്ണിക്കൃഷ്‌ണൻ (തോൽപ്പാവക്കൂത്ത്‌), വാസുദേവൻ, സി വേലായുധൻ (പൊറാട്ട്‌ നാടകം), കെ എസ്‌ ഗോപകുമാർ, എ ജി അനിൽകുമാർ, എസ്‌ ശ്രീകുമാർ(വഞ്ചിപ്പാട്ട്‌), വി ടി വാസുദേവൻ ആചാരി, വേണു ആചാരി ( ദാരുശിൽപ്പം), ടി വി മുരളീധരൻ (വെങ്കല ശിൽപ്പം), പി വി രാമകൃഷ്‌ണൻ (കരിങ്കൽ ശിൽപ്പം), പി വി രവീന്ദ്രൻ (ചെങ്കൽ ശിൽപ്പം), പട്ടുവക്കാരൻ മഹേഷ്‌( കരക‍ൗശലം), വി പി സുന്ദരേശൻ ( തെയ്യശിൽപ്പം), മാലതി ബാലൻ ( ഉ‍ൗരാളിക്കൂത്ത്‌), പി തങ്കമണി ( മംഗലം കളി), എം എം വാസുണ്ണി , ഉണ്ണികൃഷ്‌ണൻ (ശാസ്‌താംപാട്ട്), പി കെ ഹരിദാസൻ (കളമെഴുത്ത്‌ പാട്ട്‌), പി ദിനേശൻ (ചിമ്മാനക്കളി), കെ പി വാസുദേവൻ നമ്പൂതിരി, ഉപേന്ദ്ര അഗിത്തായ ( തിടമ്പ് നൃത്തം), കെ കുഞ്ഞികൃഷ്‌ണ പിഷാരടി (യക്ഷഗാനം), വാരണാട്ട്‌ ഗോപാലകൃഷ്‌ണ കുറുപ്പ്‌(മുടിയേറ്റ്‌), എ ശ്രീകുമാർ (കുത്തിയോട്ടം), കെ സുകുമാരൻ (തിറയാട്ടം), മുത്തുനാരായണൻ (അയ്യപ്പൻപാട്ട്‌), കുനിമ്മൽ കൃഷ്‌ണൻ (കാവിലെപാട്ട്‌), കെ പി ആശാലത (തിരുവാതിരകളി), പി ജെ മൈക്കിൾ (ചവിട്ടുനാടകം), കെ കെ കുഞ്ഞുമോൻ (അർജുനനൃത്തം), പി എൻ മാധവൻ, കോളിയാട്ട്‌ വീട്ടിൽ ചന്ദ്രൻ (പാചകകല). എ ശിവരാജൻ ചെട്ടിയാർ,ടി ശിവകുമാർ (വിൽപ്പാട്ട്‌), കെ എൻ മോഹനൻ (കാക്കാരശി നാടകം), പി കുഞ്ഞികൃഷ്‌ണൻ (അലാമിക്കളി), ടി ജെ ജോണി (മാർഗംകളി), കെ ബാലകൃഷ്‌ണൻ (പരിചമുട്ടുകളി), കെ ഉദയകുമാർ (പൂതൻതിറ), എ പി സോമസുന്ദർ (കുറത്തിയാട്ടം), കെ അജി (സീതക്കളി), എ എസ്‌ സുരേഷ്‌(കാവടിചിന്ത്‌),ബാലകൃഷ്‌ണൻ, എം കേശവൻ (ഉടുക്ക്‌ വാദ്യം), പി എ പുരുഷൻ (ഓണക്കളി), കല്യാണി, സ്വാമിനാഥൻ (തുയിലുണർത്ത്‌പാട്ട്‌), പി കെ മനോജ്‌( മരംകൊട്ട്‌പാട്ട്‌), പി കെ ദിലീപ്‌കുമാർ( തുടികൊട്ട്‌), തയ്യുള്ളതിൽ ചീരൂട്ടി ( വടക്കൻപാട്ട്‌), സുബ്രഹ്‌മണ്യൻ തലാപ്പിള്ളി( വട്ടമുടി), കെ മനോഹരൻ വൈദ്യർ( പാരന്പര്യ നാട്ടുവൈദ്യം), കെ കെ മാധവി( നിർമാണം), എം എൻ രാമകൃഷ്‌ണൻ നായർ(പുലവൃത്തംകളി), വി പി രാമൻകുട്ടി( ശങ്കരനായാടി), കെ ബാബു( നൂലലങ്കാരം), പണ്ടാരത്തിൽ അന്പു, കെ രാജൻ (കുരുത്തോലകൈവേല), എ ചന്ദ്രിക കാണി( വംശീയഭക്ഷണം).

യുവപ്രതിഭ പുരസ്‌കാരം: കെ വി ഷാനുമോൻ (തെയ്യം), അനൂപ്‌ കെ ബാലൻ, പി ശ്രേയസ്‌( പടയണി), ടി പി സുജിൽകുമാർ, എം കെ വന്ദന, എം ബിന്ദു, പി പുഷ്‌പരാജൻ, എം ആർ രഞ്‌ജിത്ത്‌, കെ വി മഹേഷ്‌, വിഷ്‌ണു അശോകൻ, എൻ നവനിത്ത്‌( നാടൻപാട്ട്‌), സിനീഷ്‌ പുതുശേരി ഗുരുക്കൾ (കളരിപ്പയറ്റ്‌), കെ ശ്രുതി (തിരുവാതിരകളി), പി എൻ പ്രശാന്ത്‌(മുടിയേറ്റ്‌), പി പത്മദാസ്‌(വെങ്കലശിൽപ്പം), വികാസ്‌ ബൽറാം( പ്രാചീനലോഹ നിർമിതി), പി ജി അനു (കരക‍ൗശലം), വിൻഷാദ്‌ വാഹിദ്‌(മാപ്പിളകല), ജാബിർ പാലത്തുംകര( മാപ്പിളപ്പാട്ട്‌), ടി യു സുധീഷ്‌ (പൂതൻതിറ), കെ പി ശ്രീനാഥ്‌(വട്ടമുടി, കരിങ്കാളി), എം ജയേഷ്‌(ആര്യമാല), കെ ശിവവെങ്കിടേഷ്‌, പാർവതി ആർ കുമാർ( വിൽപ്പാട്ട്‌), ടി ആർ രഞ്‌ജിനി (പാക്കനാർതുള്ളൽ), എൻ ശ്രീജിത്ത്‌ ( അലാമിക്കളി), എം എസ്‌ ഹരീഷ്‌കുമാർ (വഞ്ചിപ്പാട്ട്‌), കെ എസ്‌ സ‍ൗന്ദർകൃഷ്‌ണ (നായാടിക്കളി, ആണ്ടിക്കളി, ശ‍ീവോതി, വെള്ളാട്ട്‌), പി അനുപ്രശോഭിനി (ഇരുളനൃത്തം), ബിന്ദു ഇരുളം (തോട്ടിയാട്ട, ബത്താട്ട), കെ കെ രാജേന്ദ്രൻ(കമ്പളനാട്ടി, വട്ടക്കളി). ഗ്രന്ഥരചന അവാർഡ്‌: എസ്‌ ഭാഗ്യനാഥ്‌(പടേനി മുതൽ പടയണി വരെ). ഡോക്യുമെന്ററി അവാർഡ്‌: സഹീർ അലി(എറണാകുളം), യു എസ്‌ ആദിത്ത്‌( കണ്ണൂർ). എം എ ഫോക്‌ലോർ അവാർഡ്‌: എൻ ഫ‍ൗസിയ (മലപ്പുറം).

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.