14 November 2024, Thursday
KSFE Galaxy Chits Banner 2

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 45,920

പി സജിത്ത്
കൊച്ചി/ആലപ്പുഴ
October 28, 2023 7:03 pm
സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില പവന് 480 രൂപ വർദ്ധിച്ച് 45,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് ഇന്നലെ കൂടിയത്. 5740 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ ദിവസം പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണവിലയിൽ നേരിയ ആശ്വാസമുണ്ടായെങ്കിലും ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ സ്വർണവില വീണ്ടും കുതിച്ചുയര്‍ന്നു. മെയ് 5 ലെ ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയുമായിരുന്നു കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. ഈ നിരക്കിനെയാണ് ഇന്നലത്തെ വില മറികടന്നത്. പവന് 80 രൂപ കൂടി ഉയർന്നാൽ 46,000 ത്തിലെത്തും.
ജിഎസ്ടിയും പണിക്കൂലിയും ഒക്കെ ആകുമ്പോൾ അമ്പതിനായിരം കൊടുത്താലും ഒരു പവൻ കിട്ടാത്ത സ്ഥിതിയാണ്.
അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 528 രൂപയാണ് ഇന്നലെകൂടിയത്. ഇതോടെ വില 50, 096 ആയി. ഗ്രാമിന് 66 രൂപ കൂടി. 6,262 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 49,568
ഈ മാസം ഒക്ടോബർ അഞ്ചിനായിരുന്നു ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. ഈ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 41,920 രൂപ ആയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയരുന്നതാണ് കണ്ടത്.
ഒക്ടോബർ 11 ആയപ്പോഴേക്കും ഒരു പവൻ സ്വർണ്ണത്തിന് 42,920 രൂപയായി മാറി. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. കൂടിയും കുറഞ്ഞും മുന്നേറിയ സ്വർണവില ഒക്ടോബർ 20 ആയപ്പോഴേക്കും പവന് 45,120 രൂപയായി. ഇസ്രായേൽ- ഹമാസ് യുദ്ധ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആവശ്യക്കാർ ഉയർന്നതും ആഗോള ഓഹരി വിപണികളിലെ തളർച്ചയും ഇപ്പോഴത്തെ വില വർധനക്ക് കാരണമായി.
Eng­lish Sum­ma­ry: ker­ala gold rate today
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.