4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 3, 2026
March 1, 2026
February 21, 2026
February 10, 2026
September 18, 2025
September 17, 2025
September 17, 2025
September 16, 2025

ഡിഎ, ഡിആർ കുടിശിക അനുവദിച്ച് ഉത്തരവായി

Janayugom Webdesk
തിരുവനന്തപുരം
March 4, 2026 10:46 pm

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശികയും അനുവദിച്ച് ഉത്തരവായി. സർവീസ് പെൻഷൻകാരുടെ ഡിആർ കുടിശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കൽ എജ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും. 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട മുഴുവൻ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡിആറിന്റെയും കുടിശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2026–27 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ച കുടിശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴ് ശതമാനം ക്ഷാമബത്ത 2021 ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. 

തുടർന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡിഎ, ഡിആറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar