1 March 2026, Sunday

Related news

March 1, 2026
February 21, 2026
February 10, 2026
September 18, 2025
September 17, 2025
September 17, 2025
September 16, 2025
August 25, 2025
August 25, 2025
August 22, 2025

27 പേർക്ക് കൂടി സർക്കസ് പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
March 1, 2026 9:24 pm

27 അവശ സർക്കസ് കലാകാരന്മാർക്ക് കൂടി പെൻഷൻ അനുവദിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല സമിതി യോഗം തീരുമാനിച്ചു. മാനദണ്ഡം അനുസരിച്ച് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം. ഇതോടെ സർക്കസ് പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം 1,100 ആയി. 2,000 രൂപയാണ് പെൻഷൻ. അടുത്ത മാസം മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. കണ്ണൂർ ജില്ലയിൽ നിന്ന് 22 പേർക്ക് പുതുതായി പെൻഷൻ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പുതുതായി പെൻഷൻ ലഭിക്കും. കായിക ഡയറക്ടറേറ്റ് വഴിയാണ് പെൻഷൻ തുക ലഭ്യമാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar