വന്ദേഭാരതിനായി കേരളം രണ്ട് വര്‍ഷം മുമ്പേ കത്ത് നല്‍കിയതായി സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിലും നേരത്തെ കിട്ടേണ്ടതായിരുന്നു.അവസാനമാണെങ്കിലും അതു വന്നു എന്നത് നല്ലകാര്യമാണെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.
കേരളത്തിന് വന്ദേഭാരത് മാത്രം പോരാ, കെ റെയിലും വേണമെന്നും മന്ത്രി പറഞ്ഞു. തൊണ്ണൂറ്റിനാല് കോടി രൂപയാണ് വന്ദേഭാരതിന്റെ നിര്‍മ്മാണ ചെലവ്. വന്ദേഭാരതുകൊണ്ട് മാത്രം കാര്യമില്ലെന്നും വേഗത്തില്‍ പോകാന്‍ നല്ല റെയില്‍ പാളം കൂടി വേണമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ പാളങ്ങളില്‍ കൂടി വന്ദേഭാരതിന് വേഗത്തില്‍ ഓടാന്‍ കഴിയില്ല എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ റെയില്‍പാളങ്ങളും ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. നല്ല സൗകര്യമുള്ള ട്രെയിന്‍ കൊണ്ടുവന്ന് ഈ വേഗത്തില്‍ പോകുന്നതുകൊണ്ട് ഗുണമില്ല. ഇതിനെ ഒരു പ്രചാരണപരമായ കാര്യമായി ബിജെപി ഉപയോഗിക്കുന്നുവെന്നും മന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു
English Summary:
Kerala had written two years ago for Vandebharath: KN Balagopal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.