22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
July 29, 2022 2:08 pm

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നാല് ഐ ടി ഇടനാഴികള്‍ ഉടന്‍ നിലവില്‍ വരും. ഐ ടി കേന്ദ്രങ്ങള്‍ തമ്മില്‍ കെ ഫോണ്‍ വഴി ഫൈബര്‍ കണക്ടിവിറ്റി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ ടി യാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഫോണ്‍ 74% പൂര്‍ത്തിയായെന്നും ആവശ്യമായ ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ലഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കും. ഐ ടി മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി നടപ്പാക്കും കഴിഞ്ഞ 6 വര്‍ഷം കൊണ്ട് 2016 മുതല്‍ 46 ലക്ഷം ചതുരശ്രയടി ഐ ടി സ്‌പേസ് നിര്‍മ്മിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐ ടി പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1000 കോടി രൂപ ലഭ്യമാക്കുമെന്നും ഐ ടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Summary:Kerala has become a start­up-friend­ly state: Chief Min­is­ter Pinarayi Vijayan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.