രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പാസ്പോര്‍ട്ട് ഉള്ള സംസ്ഥാനമായി കേരളം . കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താെകെയുള്ള 9, 26, 24,661 പാസ്പോര്‍ട്ടില്‍ 98, 92, 840 എണ്ണവും കേരളത്തിലാണ്. രാജ്യത്തെ മൊത്തം പാസ്പോര്‍ട്ട് ഉടമകളുടെ 15 ശതമാനം മലയാളികളാണ്.
കേരള ജനസംഖ്യയുടെ നാലിലൊന്ന് പാസ്പോര്‍ട്ട് ഉടമകളാണ്. വനിതാ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിലും കേരളമാണ് നമ്പർ വൺ.13 കോടി ജനസംഖ്യയിൽ 98,11,366 പാസ്പോർട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ (24 കോടി) 87,85,792 പാസ്‌പോർട്ട് ഉടമകളാണുള്ളത്. വിദേശ കുടിയേറ്റ സംസ്ഥാനമായ പഞ്ചാബിൽ 70,13,751 പാസ്പോർട്ട് ഉടമകളെയുള്ളു. കേരളത്തില്‍ അനുവദിച്ച 98,92,840 പാസ്പോര്‍ട്ടുകളില്‍ 42,17,661 സ്ത്രീകളുടേതാണ്.
40,75,512 ലക്ഷം സ്ത്രീ പാസ്പോര്‍ട്ട് ഉടമകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശിലെ പാസ്പോര്‍ട്ട് ഉടമകളില്‍ 80 ശതമാനത്തിലധികവും പുരുഷന്മാരാണ്. 17,27,089 സ്ത്രീകള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ പാസ്പോര്‍ട്ട് ഉടമകള്‍. രാജ്യത്തെ 9,26,24,661 പാസ്പോര്‍ട്ടുകളില്‍ 3,08,93,577 എണ്ണമാണ് സ്ത്രീകള്‍ക്കുള്ളത്. 2023ല്‍ കേരളത്തില്‍ 15,47,825 പാസ്പോര്‍ട്ടുകള്‍ അനുവദിച്ചു. കോവിഡ് പിടിച്ചുകുലുക്കിയ 2020ല്‍ 6,50,708 ഉം 2021ല്‍ 9,29,369 മായി. ഈ കാലയളവില്‍ മാത്രമാണ് പത്ത് ലക്ഷത്തില്‍ താഴെ പോയത്.
English Summary:
Kerala has the highest number of passports in the country
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.