ബഹുസ്വരതയേയും മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന വെല്ലുവിളച്ച് രാജ്യത്തിന്റെ നിലനില്പിനെ അപകടപ്പെടുത്തുന്ന സംഘപരിവാർ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ സംസ്ഥാനം ബദൽ സൃഷ്ടിക്കുന്നതുകൊണ്ടാണ് പൊതുവിദ്യാഭാസം കേരളത്തില്‍ ശക്തമാകുന്നതെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ് ടിയു), സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ബോധത്തെയും യഥാർത്ഥ ചരിത്രത്തെയും നിഷേധിച്ച് കേവല‑വിശ്വാസത്തെയും കെട്ടുകഥകളേയും അടിസ്ഥാനമാക്കിയുള്ള കരിക്കുലവും സിലബസും വിദ്യാഭ്യാസവും അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാനം നടത്തുന്ന ചെറുത്തു നില്‍പ്പ് ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് മന്ദിരോദ്ഘാടനത്തിൽ നിന്നും അയോധ്യ ക്ഷേത്രം തുറന്നു നല്‍കിയപ്പോഴും രാഷ്ട്രപതിയെ മാറ്റി നിർത്തിയ ബിജെപി സർക്കാർ പാര്‍ലമെന്റിലെ 180 അംഗങ്ങളെ പുറത്താക്കിയാണ് അധികാരം കാണിച്ചത്. മഹാനായ ഡോ. അംബേദ്കർ നേതൃത്വം നൽകി രൂപീകരിച്ച ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്ന മോഡി കോർപ്പറേറ്റ് ഫണ്ടും കേന്ദ്ര അന്വേഷ ഏജൻസികളെ ദുരുപയോഗിച്ചും പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിബന്ധങ്ങളെയും മഹാദുരന്തങ്ങാളെയും തരണം ചെയ്ത് പാരമ്പര്യമുള്ള കേരള ജനത സംഘപരിവാർ ഭീഷണിയേയും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എകെ മാത്യു അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളണം നടന്ന ചാമുണ്ണി മാസ്റ്റർ നഗറിൽ എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു പതാക ഉയർത്തിയതോടെയാണ് തുടങ്ങിയത്. പിടവൂർ രമേശ് രക്തസാക്ഷി പ്രമേയവും, എം മഹേഷഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ സുരേഷ് രാജ്, ജോയിന്റ് കൗൺസിൽ ജന. സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, കെജിഒഎഫ് ജനറല്‍ സെക്രട്ടറി ഡോ. വിഎം ഹാരിസ്, എസ് എസ് പിസി പ്രസിഡണ്ട് എൻ ശ്രീകുമാർ, സ്വാഗത സംഘം ജനല്‍ കൺവീനര്‍ എംഎൻ. വിനോദ്, സംസ്ഥാന സമിതി അംഗം പിഎസ് ജവഹർ സംസാരിച്ചു. എകെ എസ് ടി യു ജന. സെക്രട്ടറി ഒ കെ ജയകൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ സി സ്നേഹ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞു നടന്ന വിദ്യാഭ്യാസ സമ്മേളനം എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കവി പി. രാമൻ മുഖ്യാതിഥിയായിരുന്നു. എഐഎസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ , എ കെ എസ് ടി യു നേതാക്കളായ എം വിനോദ്, ശശിധരൻ കല്ലരി, പിഎം ആരിഷ്, സി ബിജു, എസ് ജ്യോതി, കെ എസ് ഷിജുകുമാർ സംസാരിച്ചു. നാളെ രാവിലെ നടക്കുന്ന യാത്രയയപ്പ് സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകൂട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സംസ്ഥാന സമ്മേളനം സമാപിക്കും.
English Summary:Kerala is creating an alternative model to central education policies: Minister K Rajan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.