പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നാരംഭിക്കും. ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കറും മുന്‍മന്ത്രിയുമായ വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ഈ മാസം 24 വരെ 12 ദിവസമാണ് നിയമസഭാ സമ്മേളനം. 14നും 15നും സഭ ചേരില്ല. 11, 18 തിയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പരിഗണനക്കെത്തും.
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ഓർഡിനൻസിന് പകരമുള്ള ആരോഗ്യരക്ഷാ സേവനപ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബില്ലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഉൾപ്പെടെയുള്ളവ സമ്മേളനത്തിൽ പരിഗണിക്കും.
English Summary: kerala legislative assembly session from today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.