7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

കേരളത്തിൽ ഇനി തദ്ദേശപ്പോര്; തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9നും 11നും, വോട്ടെണ്ണൽ 13ന്

Janayugom Webdesk
തിരുവനന്തപുരം 
November 10, 2025 12:16 pm

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പോളിങ് നടത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നി ഏഴ് ജില്ലകളില്‍ ഡിസംബര്‍ 9നായിരിക്കും പോളിങ്. തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11ന് ആയിരിക്കും പോളിങ്.ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. 

സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ അകെ 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ മുൻസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സമയം രാവിലെ ഏഴുമുതല്‍ വെെകിട്ട് ആറുവരെയാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന അവസാന തീയതി ഈമാസം 21ആണ്.

ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. 

യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. കേരളത്തിലാകെ രണ്ട് കോടി എൺപത്തി നാല് ലക്ഷം വോട്ടറന്മാരാണുള്ളത്. 33,746 പോളിങ് സ്റ്റേഷനുകളാണ് ആകെയുള്ളത്. പ്രവാസി വോട്ടറന്മാരായി ഉള്ളത് 2841 പേരാണ്.12,035 സംവരണ വാര്‍ഡുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.