31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി

Janayugom Webdesk
ചണ്ഡീഗഢ്
November 5, 2025 7:32 pm

സി കെ നായിഡു ട്രോഫിയിൽ കേരളത്തെ തകർത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റൺസിനുമായിരുന്നു പഞ്ചാബിൻ്റെ വിജയം. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 199 റൺസിന് ഓൾ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. 

അവസാന ദിവസം കളി തുടങ്ങുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്നു കേരളം. നാല് വിക്കറ്റ് ശേഷിക്കെ 105 റൺസായിരുന്നു ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടത്.എന്നാൽ ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ച് നിന്ന അഭിജിത് പ്രവീണൊഴികെ മറ്റാർക്കും ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല. വിജയ് വിശ്വനാഥും കൈലാസ് ബി നായരും ചെറുത്തുനില്പിന് ശ്രമം നടത്തി. 78 പന്തുകൾ നേരിട്ട വിജയ് ഏഴ് റൺമായി മടങ്ങി. 45 പന്തുകളിൽ നിന്ന് നാല് റൺസെടുത്ത് കൈലാസും പുറത്തായി. തുടർന്നെത്തിയ അനുരാജും പവൻരാജും ചെറിയ സ്കോറുകളിൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. ഒരറ്റത്ത് 74 റൺസുമായി അഭിജിത് പ്രവീൺ പുറത്താകാതെ നിന്നു. പത്ത് ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു അഭിജിത്തിൻ്റെ ഇന്നിങ്സ്. അഭിജിത്ത് തന്നെയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. പഞ്ചാബിന് വേണ്ടി ഹർജാസ് സിങ് ടണ്ഡൻ, ഇമൻജ്യോത് സിങ് ചഹൽ, ഹർഷദീപ് സിങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.