23 December 2024, Monday
KSFE Galaxy Chits Banner 2

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സ്വന്തം ലേഖിക
തൃശൂർ
September 7, 2023 8:48 am

രാജ്യത്തെ കരുത്തുറ്റ മഹിളാപ്രസ്ഥാനമായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസിന്റെ കേരള ഘടകമായ കേരള മഹിളാസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സാംസ്കാരിക തലസ്ഥാനത്ത് തുടക്കമാകും. 7,8,9,10 തീയതികളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക, ബാനർ, കൊടിമര ജാഥകൾ ഇന്ന് വൈകിട്ട് അഞ്ചിന് തേക്കിൻക്കാട് മൈതാനിയിൽ സംഗമിക്കുമ്പോൾ വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാറാജോസഫ് ഉദ്ഘാടനം ചെയ്യും. 

എട്ടിന് രാവിലെ 10ന് റീജിയണൽ തിയേറ്ററിൽ പ്രതിനിധിസമ്മേളനം ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.ഒമ്പതിന് രാവിലെ 10 മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ (ഗൗരി ലങ്കേഷ് നഗർ) ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് അഞ്ചിന് തെക്കേഗോപുരനടയില്‍ പൊതുസമ്മേളനം എന്‍എഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 460 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.