9 January 2026, Friday

Related news

January 9, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

കേരള മാരിടൈം എജ്യൂക്കേഷൻ കോൺഫറൻസ് കൊച്ചിയിൽ

Janayugom Webdesk
തിരുവനന്തപുരം
November 22, 2024 9:19 pm

മാരിടൈം വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ മനസിലാക്കുന്നതിനും വ്യവസായവും വിദ്യാഭ്യാസവുമായുള്ള വിടവ് പരിഹരിക്കുന്നതിനുമായി കേരള മാരിടൈം ബോർഡ് ഡിസംബർ രണ്ടിന് കൊച്ചി ബോൾഗാട്ടി പാലസിൽ മാരിടൈം എജ്യൂക്കേഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിൻ തുറമുഖം, കൊച്ചിൻ കപ്പൽശാല, മറ്റു നോൺ മേജർ തുറമുഖങ്ങൾ എന്നിവയിലൂടെ മാരിടൈം മേഖലയിൽ സംസ്ഥാനം കുതിച്ചുയരുകയാണ്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മാരിടൈം മേഖലയിലെ തൊഴിൽ സാധ്യതകളും അവയ്ക്കു ആവശ്യമായ വിദ്യാഭ്യാസ നൈപുണ്യ ആവശ്യകതകളും ആഴത്തിൽ മനസിലാക്കുന്നതിനും ദേശീയ കോൺഫറൻസ് സഹായമാകും. 

മേഖലയിലെ നിർണായക പ്രശ്നങ്ങൾ, പ്രവണതകൾ, അവസരങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സഹകരിക്കുന്നതിനും കേരളത്തെ രാജ്യത്തിന്റെ മാരിടൈം ഹബ്ബ് ആക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും മാരിടൈം മേഖലയിലെ പ്രധാന വ്യവസായ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി കോൺഫറൻസ് മാറും. 

പാനൽ ചർച്ചകൾ, മുഖ്യപ്രഭാഷണങ്ങൾ, സംവേദനാത്മക സെഷനുകൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ, ബിസിനസ് മീറ്റുകൾ തുടങ്ങിയവ കോൺഫറൻസിന്റെ മുഖ്യ ആകർഷണങ്ങളാണ്. വ്യവസായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് മാരിടൈം വ്യവസായങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ ലഭ്യമാക്കുന്നതിനും കോൺഫറൻസ് ഉപകാരപ്പെടും. കൊല്ലം നീണ്ടകരയിലെ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ പങ്കാളിത്തത്തോടെ ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാനുള്ള ചർച്ചകളും കോൺഫറൻസിന്റെ ഭാഗമായി നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.