
ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെങ്ങളത്ത് നടന്ന റോഡ് ഷോയ്ക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെങ്ങളത്ത് നടന്നത് സമാന്തര ഉദ്ഘാടനമല്ലെന്നും മറിച്ച് കേന്ദ്രത്തിന്റെ വിവേചനപരമായ നടപടിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമാണെന്നും മന്ത്രി വ്യക്തമാക്കി.
വടക്കേ ഇന്ത്യയിൽ നടപ്പിലാക്കുന്ന രാഷ്ട്രീയ ശൈലി കേരളത്തിലും കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് റിയാസ് വിമർശിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ അത്തരമൊരു ജീർണിച്ച രീതിയിൽ മറുപടി നൽകാൻ താൻ തയ്യാറല്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ നിന്ന് സംസ്ഥാന മന്ത്രിയെ മാറ്റിനിർത്തുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.