7 January 2026, Wednesday

Related news

January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026

മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത്‌ കൂറുമാറ്റത്തിന്റെ കേരള മോഡൽ; എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
December 29, 2025 7:35 pm

മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത്‌ കൂറുമാറ്റത്തിന്റെ കേരള മോഡൽ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൽഡിഎഫ് ഭരിക്കാനിരുന്ന മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളെല്ലാം ബിജെപിയിലേക്ക്‌ കൂറുമാറി. കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെയുള്ള പൂർണപിന്തുണയുണ്ട്‌. തെരഞ്ഞെടുപ്പിലുള്ള വോട്ട്‌ മറിക്കൽ മാത്രമല്ല, തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിലും ബിജെപി – യുഡിഎഫ്‌ നീക്കുപോക്ക്‌ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വാളയാറിൽ ചത്തീസ്‌ഗഢ്‌ സ്വദേശിയെ തല്ലിക്കൊന്നപ്പോൾ പ്രതികൾ ആർഎസ്‌എസുകാരാണെന്ന്‌ പറയാൻ വി ഡി സതീശൻ തയ്യാറായില്ല. വി കെ പ്രശാന്ത്‌ എംഎൽഎ ഓഫിസ്‌ ഒഴിയണമെന്ന ബിജെപി ക‍ൗൺസിലറുടെ ആവശ്യത്തിന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ അടക്കമുള്ളവർ പിന്തുണയ്ക്കുകയാണ്. ഇതെല്ലാം ബിജെപിയുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്‌. കേരള സമൂഹം ഇത്‌ തിരിച്ചറിയുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.