
തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സപ്ലൈകോ വഴി സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ പ്രയോജനം ലഭിച്ചത് രണ്ടുകോടിയിൽപ്പരം പേർക്ക്. ഓഗസ്റ്റിൽ മാത്രം 45,40,030 പേർ സപ്ലൈകോയുടെ വില്പനശാലകളിൽനിന്നും ഓണച്ചന്തകളിൽ നിന്നുമായി സാധനങ്ങൾ വാങ്ങി. ഇതോടെ സപ്ലൈകോയുടെ വിറ്റുവരവ് 309 കോടി കടന്നു. 2024ൽ ഓണത്തിന് 183 കോടിയുടെ വില്പനയാണുണ്ടായത്. ഇത്തവണ 300 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഓഗസ്റ്റില്‍ മാത്രം 297.3 കോടിയുടെ വില്പനയുണ്ടായി. 11, 12 തീയതികളിൽ പ്രതിദിന വിറ്റുവരവ് 10 കോടി കവിഞ്ഞു. ഇത് വർധിച്ച് 27ന് 15.7 കോടിയിലെത്തി.
ഇതിനു മുമ്പ് സപ്ലൈകോ ഏറ്റവും കൂടിയ പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു. 29ന് റെക്കോഡ് ഭേദിച്ച് 17.91 കോടിയും 30ന് വീണ്ടും മുന്നേറ്റം നടത്തി 19.4 കോടി രൂപയിലും എത്തിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അരി, വെളിച്ചെണ്ണ, മുളക് എന്നിവയുടെ കാര്യത്തിൽ പ്രത്യേക ഇടപെടലും സർക്കാർ നടത്തി. സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യത്തിന് നൽകി. കഴിഞ്ഞമാസം 25 മുതൽ 457 രൂപയിൽ നിന്നും 429 രൂപയിലേക്ക് കേരയുടെ വില സപ്ലൈകോ കുറച്ചു. സപ്ലൈകോ ബ്രാൻഡായ ശബരിയുടെ സബ്സിഡി വെളിച്ചെണ്ണ 349 രൂപയിൽനിന്ന് 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറച്ചുകൊണ്ട് വിപണിയിലെ വില പിടിച്ചുനിർത്താനായി.
ഓണക്കാലത്ത് എട്ട് കിലോ സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരിയും നൽകി വരുന്നു. 92.8 ലക്ഷം കിലോ അരി ഇത്തരത്തിൽ വില്പന നടത്തി. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ചെങ്ങറ സമര ഭൂമിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കുമാണ്. ആകെ 6,14,217 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 4,05,890കിറ്റുകൾ നൽകി (81.9%).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.