
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകുന്നു. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവാണ് അഞ്ചുപേരിലൂടെ ലോകത്തിന് പ്രകാശമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനുവിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
വേർപാടിന്റെ വേദനക്കിടയിലും ബിനുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ മുന്നോട്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കാണ് ഈ അവയവങ്ങൾ മാറ്റിവെക്കുന്നത്. ബിനുവിന്റെ ഹൃദയം കൂടി ദാനം ചെയ്യാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ ചില കാരണങ്ങളാൽ അത് നടപ്പിലാക്കാൻ സാധിച്ചില്ല. സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഏകോപനത്തിലൂടെയാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.