18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

നാളെ സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ പണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

Janayugom Webdesk
തിരുവനന്തപുരം
February 18, 2026 7:00 pm

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ നാളെ പണിമുടക്കും. ഒപി ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. മെഡിക്കൽ കോളജുകളിലെ അധ്യാപകർ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്.
അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപനം നിർത്തിയുമാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്. ഇതിനാൽ പിജി ഡോക്ടർമാരെ വച്ചാണ് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം നടക്കുന്നത്. ഇവർകൂടി സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും രോഗികൾ നേരിടുക. 

മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് കൃത്യമായ പഠന സൗകര്യം ലഭിക്കുന്നില്ലെന്നും സ്‌റ്റൈഫന്റ് വർദ്ധനവ് നടപ്പാക്കുന്നില്ല തുടങ്ങി വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പിജി ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കുമെന്നും കെജിഎംസിടിഎ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.