
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ പിഒഡിഎ (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്) പദ്ധതിയുമായി കേരള പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടും. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്ന സമയത്ത് തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് 25ഓളം ഐടി കമ്പനികളാണ്.
സ്വകാര്യ മേഖലയിലെ വിവിധ സംഘടനകളായ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി, ജി ടെക്, എഫ്ഐസിസിഐ, സിഐഐ, വെെഐ, ബിഎൻഐ, കെഎംഎ തുടങ്ങിയവയുടെ നേതാക്കളുമായി പിഒഡിഎ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും അവർ അത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. സിഐഐയുടെ യുവസംരംഭകരുടെ സംഘടനയായ യങ് ഇന്ത്യൻസ് അവരുടെ സ്ഥാപനങ്ങളിൽ പിഒഡിഎ നടപ്പിലാക്കാൻ സന്നദ്ധത അറിയിച്ചതായും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.