കേരള പ്രവാസി ക്ഷേമനിധിയിൽ തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഇളവുകൾ അനുവദിക്കാൻ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ 48ാം ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
2009 മുതൽ ഇതുവരെ ക്ഷേമനിധിയിൽ അംഗത്വം എടുത്തവരും പെൻഷൻപ്രായം പൂർത്തീകരിക്കാത്തവരുമായ അംഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ എം ബി ഗീതാലക്ഷ്മി അറിയിച്ചു. കുടിശിക തുക പൂർണമായും, ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായും ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.