കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ഡല്‍ഹി ജന്ദര്‍മന്ദിറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷത്തിനും ക്ഷണമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഡിഎഫ് എംപിമാരും എംഎല്‍എമാരും കൂടി പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. കേരള ജനതയുടെ വികാരമായി പ്രതിഷേധം മാറണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എല്ലാ മേഖലയിലെയും എല്ലാ വിഭാഗം ആളുകളെയും അണിചേര്‍ക്കും. കേരളമാകെ ഡല്‍ഹി പ്രക്ഷോഭ സന്ദേശം എത്തിക്കും. വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
English Summary:
Kerala protests in Delhi against Centre; EP Jayarajan said that Chief Minister and Ministers will attend
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.