16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 6, 2024
September 30, 2024
September 27, 2024
September 24, 2024
September 2, 2024
August 8, 2024
July 31, 2024
July 20, 2024
July 13, 2024

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജമായി കേരളം

Janayugom Webdesk
തിരുവനന്തപുരം
January 31, 2022 11:16 am

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കേരളം സജ്ജമായിരിക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ഏതു സന്തിഗ്ധഘട്ടവും അതിജീവിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. മെഡിക്കള്‍ കോളജ് മുതല്‍ പിഎച്ച് സെന്‍ററുകള്‍ വരെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ സദാജാഗരൂകരുമായിരിക്കുകയാണ്. 

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നിലാണ്.കോവിഡ് മൂലം മരണമടയുന്നവരുടെ കണക്ക്പുറത്തു വിടുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൃത്രിമം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരുക്കുന്നത്. 

മൂന്നാംതരംഗം നേരിടാനും കോവിഡാനന്തര രോഗങ്ങളെ ചെറുക്കാനും സംസ്ഥാനം സൂക്ഷിച്ചിട്ടുള്ളത്‌ 700 കോടി രൂപയുടെ അത്യാവശ്യമരുന്നുകൾ. കോവിഡ്‌ ബാധിതർക്ക്‌ സാധാരണ നൽകുന്ന റെംഡിസീവിർ ഇൻജക്‌ഷൻ നിലവിൽ 2,25,059 വയൽ സ്‌റ്റോക്കുണ്ട്‌. ഫ്‌ളാവിപിരാവിർ (ഗുളിക) 68,373, ടൊസിലിസുമാബ്‌ (ഇൻജക്‌ഷൻ) 3,372, അപൂർവമായി ഉപയോഗിക്കേണ്ടിവരുന്ന കാസിറിമിവാബ്‌ 156, ബ്ലാക്ക്‌ ഫംഗസിനെ നേരിടാനുള്ള ആംബോടെറിസിൻ ഡിയോക്‌സി കൊളേറ്റ് ഇൻജക്‌ഷൻ 3,372 വയലും സ്‌റ്റോക്കുണ്ട്‌.

അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കൽ ഓക്‌സിജൻ 62.36 ടൺ ആണ്‌ സംഭരിച്ചത്‌. അത്യാവശ്യമായി വന്നാൽ ഇതര സംസ്ഥാനങ്ങൾക്കുവരെ ഇത്‌ ഉപയോഗിക്കാനാകും. രോഗ പരിശോധനയ്ക്ക് 378 ലക്ഷം‌ ആന്റിജൻ കിറ്റ്‌— കരുതലായുണ്ട്‌. 3.33 ലക്ഷം പിപിഇ കിറ്റും 89.45 ലക്ഷം ഗ്ലൗസുമുണ്ട്‌. ആർടിപിസിആർ പരിശോധന ഒരിടത്തും മുടങ്ങാതിരിക്കാനുള്ള കരുതൽ നേരത്തേ സ്വീകരിച്ചിരുന്നു.

അലോപ്പതി മരുന്നുകൾക്ക്‌ പുറമെ ആയുഷ്‌ വകുപ്പിന്റെ ആശുപത്രികളിലും ക്ലിനിക്കുകളിലും വൻതോതിൽ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ട്‌.കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ അടുത്ത ബന്ധുകൾക്ക്‌ സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതിയിൽ ഇതുവരെ നൽകിയത്‌ 132.875 കോടി രൂപ. 26,575 പേർക്കാണ്‌ 50,000 രൂപ വീതം നൽകിയത്‌. 42,667 പേർ അപേക്ഷിച്ചു. ഇതിൽ 37091 അപേക്ഷ അംഗീകരിച്ചു. 

360 എണ്ണം നിരസിച്ചു. ശനിയാഴ്‌ചവരെയുള്ള കണക്ക്‌ പ്രകാരം‌ 53,191 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്.കോവിഡ്‌ ബാധിച്ച്‌ മരിച്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ആശ്രിതർക്ക്‌ മാസം 5000 രൂപ വീതം മൂന്നുവർഷം നൽകുന്ന പദ്ധതിയിലേക്ക്‌ 13,392 പേരാണ്‌ അപേക്ഷിച്ചത്‌.

ഇതിൽ 2450 അപേക്ഷ അംഗീകരിച്ച്‌ ധനസഹായ വിതരണം തുടങ്ങി. അവധി ദിവസങ്ങളിലടക്കം വില്ലേജ്‌ ഓഫീസുകളും റവന്യൂ ഓഫീസുകളും പ്രവർത്തിപ്പിച്ചാണ്‌ അപേക്ഷ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും. അടച്ചുപൂട്ടൽ ദിനമായ ഞായറാഴ്‌ചയും ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽ സർക്കാർ പുറത്തുവിട്ട മരണസംഖ്യയുടെ രണ്ടും മൂന്നും ഇരട്ടിയാണ്‌ ധനസഹായത്തിന്‌ ലഭിച്ച അപേക്ഷകളുടെ എണ്ണം.

Eng­lish Sum­ma­ry: Ker­ala ready to face covid third wave

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.