25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024
September 13, 2024
September 10, 2024

കേരള ശാസ്ത്ര പുരസ്കാരം പ്രൊഫ. പി കെ രാമചന്ദ്രന്‍ നായര്‍ക്ക്

Janayugom Webdesk
തിരുവനന്തപുരം
October 6, 2023 10:57 pm

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്രപുരസ്കാരം പ്രഖ്യാപിച്ചു. അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്ലോറിഡ സർവകലാശാലയിലെ വിശിഷ്ടാധ്യാപകനുമായ പ്രൊഫ. പി കെ രാമചന്ദ്രൻ നായരെ ആജീവനാന്ത ശാസ്ത്ര നേട്ടങ്ങളും കാർഷിക വനവല്‍ക്കരണ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം.

ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ആവിഷ്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്കാരം. കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ‌ഗ്ധർക്കാണ് ഈ അവാർഡ് നൽകുന്നത്.
ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. ദേശീയ‑അന്തർദേശീയ തലത്തിൽ പ്രഗത്ഭരായ അംഗങ്ങൾ അടങ്ങുന്ന സമിതി വിലയിരുത്തിയാണ് പ്രസ്തുത പുരസ്‌കാരം നിശ്ചയിച്ചത്.

Eng­lish Sum­ma­ry: Ker­ala Sci­ence Award Prof. To PK Ramachan­dran Nair

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.